യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണക്കവര്‍ച്ച; പ്രതി പിടിയില്‍

അറസ്റ്റിലായ മിദ്‌ലാജ്.

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു.

വയനാട് കമ്പളക്കാട് കുന്നന്‍ ഉളിയില്‍ മിദ്ലാജ് (24) ആണ് പിടിയിലായത്. പ്രതികള്‍ തട്ടിയെടുത്ത സ്വര്‍ണം പോലീസ് കണ്ടെടുത്തിരുന്നു.

കഴിഞ്ഞ ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. ഷാര്‍ജയില്‍ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശിയായ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി രാമനാട്ടുകര അറപ്പുഴ പാലത്തിനു സമീപം ഇറക്കിവിട്ട സംഭവത്തിലാണ് മിദ്‌ലാജ് അറസ്റ്റിലായത്. കേസില്‍ വയനാട്, കോഴിക്കോട് സ്വദേശികളായ പ്രവീണ്‍, ഹര്‍ഷദ്, മുഹ്‌സിന്‍, അര്‍ഷദ്, ഫഹദ്, സബിന്‍ റാഷിദ്, വിഘ്‌നേഷ്, ഷൗക്കത്ത്, സ്വര്‍ണം വില്‍പന നടത്താന്‍ സഹായിച്ച മഹാരാഷ്ട്ര സ്വദേശി അശോക് സേട്ട് എന്നീ ഒമ്പത് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട് പടിഞ്ഞാറത്തറയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് മിദ്‌ലാജിനെ പിടികൂടിയത്.

 

 

 

Latest News