തലശ്ശേരിയില്‍ ഉത്സവത്തിനിടെ കലാപത്തിന് ശ്രമം; പോലീസ് കാവല്‍ ഏര്‍പ്പെടുത്തി

തലശ്ശേരി- തലശ്ശേരിക്ക് സമീപം ഇല്ലത്ത്താഴെ മണോളിക്കാവിന് സമീപം ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നിര്‍മിച്ച ഷെഡ്ഡ് തീവെച്ചു നശിപ്പിച്ചു. ഉത്സവത്തിനിടെ കലാപത്തിന് ശ്രമം നടന്നതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ ഇല്ലത്ത്താഴെ സ്വദേശികളായ നിധീഷ്, രാജേഷ്, ഷാജി, സുജി, രമേശന്‍, ജിതിന്‍ എന്നിവര്‍ക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു.
മണോളിക്കാവ് ഉത്സവം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. ഇവിടെ വര്‍ഷങ്ങളായി ഉത്സവ സമയത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഉത്സവം സമാപിച്ചത്. ഇതിന് ശേഷമാണ് തീവെപ്പ് നടന്നത്. പ്രദേശത്ത് ബോധപൂര്‍വം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് പോലീസും നാട്ടുകാരും പറഞ്ഞു. പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

 

Latest News