മലനിരകളില്‍ കുടുങ്ങിയ യുവാവിനെ റാസല്‍ഖൈമ പോലീസ് രക്ഷിച്ചു

റാസല്‍ഖൈമ - സാഹസിക യാത്രക്കിടെ പര്‍വതനിരകളില്‍ കുടുങ്ങിയ യുവാവിനെ റാസല്‍ഖൈമ പോലീസ് രക്ഷപ്പെടുത്തി.  ശാം പര്‍വത നിരകളില്‍ കയറിയ യുവാവ് പരിക്കേറ്റതിനെത്തുടര്‍ന്ന് തിരിച്ചിറങ്ങാനാവാതെ കുടുങ്ങുകയായിരുന്നു. നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്ററിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തുകയും ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. സഖര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രാഥമികചികിത്സയും നല്‍കി.
 സാഹസികയാത്രയ്ക്ക് പോകുന്നവര്‍ ആശയവിനിമയത്തിനുള്ള എല്ലാ മാര്‍ഗങ്ങളും കൈയില്‍ കരുതണമെന്ന് നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ ഓര്‍മപ്പെടുത്തി.

 

Latest News