Sorry, you need to enable JavaScript to visit this website.

സന്ദര്‍ശക വിസക്കാര്‍ മുങ്ങിയാല്‍ സ്‌പോണ്‍സര്‍ കുടുങ്ങും, നടപടി കര്‍ശനമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി- സന്ദര്‍ശക വിസയില്‍ എത്തി 'മുങ്ങിയാല്‍ സ്‌പോണ്‍സര്‍ കുടുങ്ങും. കുവൈത്തില്‍ അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. അത്തരം സ്‌പോണ്‍സറുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മരവിപ്പിക്കാന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സാലെ നിര്‍ദേശം നല്‍കി.
കുടുംബ സന്ദര്‍ശക വിസയില്‍ എത്തിയവരാണെങ്കില്‍ അവരെ സ്‌പോണ്‍സര്‍ ചെയ്ത ബന്ധുക്കളുടെ ഇഖാമ പുതുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ മരവിപ്പിക്കും. വാണിജ്യ സന്ദര്‍ശക വിസയുള്ളവരാണങ്കില്‍ വിസ നല്‍കിയ സ്ഥാപനത്തിലെ വിവിധ ഫയലുകള്‍ മരവിപ്പിക്കും. കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയവര്‍ നിയമാനുസൃതം രാജ്യം വിട്ടുപോയി എന്നതിന്റെ രേഖ സമര്‍പ്പിച്ചാല്‍ മാത്രമേ ഇടപാടുകള്‍ പുനഃസ്ഥാപിക്കുകയുള്ളൂ. സന്ദര്‍ശക വിസയില്‍ കുവൈത്തില്‍ പ്രവേശിച്ച് കാലാവധിക്ക് ശേഷവും തിരിച്ചുപോകാത്ത 30000 ലേറെ ആളുകളുണ്ടെന്നാണ് കരുതുന്നത്.
സിറിയയില്‍ യുദ്ധം തുടങ്ങിയ 2011 ല്‍ കുവൈത്തില്‍ പ്രവേശിച്ച സിറിയക്കാരാണ് തിരിച്ചുപോകാത്തവരില്‍ ഒരുവിഭാഗം. നിയമലംഘകരെ പിടികൂടാന്‍ പരിശോധന വ്യാപകമാക്കാനും തീരുമാനമുണ്ട്.

 

Latest News