യു.എ.ഇയില്‍ തണുപ്പ് മാറി ചൂടിലേക്ക്, പൊടിക്കാറ്റിന് സാധ്യത

ദുബായ്- യു.എ.ഇയില്‍ തണുപ്പ് മാറി ചൂടിലേക്ക്. ഞായര്‍ പകലും ശനി രാത്രിയിലും നല്ല ചൂടനുഭവപ്പെട്ടു. പുലര്‍ച്ചെ മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ പൊടിക്കാറ്റുണ്ടാകുമെന്നും ഇതോടെ ചൂട് കൂടുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. ബുധനാഴ്ച രാജ്യമാകെ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.

പകല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. അന്തരീക്ഷ ഈര്‍പ്പം കൂടും. കിഴക്കന്‍ മേഖലയില്‍  കാറ്റ് ശക്തമായിരുന്നു. ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴചാറി. പൊടിക്കാറ്റിനു സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു പോലീസ് മുന്നറിയിപ്പ് നല്‍കി.

 

Latest News