അംറോഹ- വനത്തില്‍ കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ച 14 ഉം 12 ഉം വയസ്സായ കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ധേക് ല വനത്തിലാണ് സംഭവം. കൊല്ലുകയെന്ന ലക്ഷ്യത്തോടെ ബന്ധുവാണ് 14 വയസ്സായ പെണ്‍കുട്ടിയേയും 12 വയസ്സായ ആണ്‍കുട്ടിയേയും വനത്തിലേക്ക് കൊണ്ടുപോയത്.
തന്റെ മക്കളെ തട്ടിക്കോണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പിതാവ് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് വനത്തിലെത്തിയത്. പെണ്‍കുട്ടിയെ കയര്‍ കൊണ്ട് മരത്തില്‍ ബന്ധിച്ച നിലയിലായിരുന്നുവെന്ന് അംറോഹ എഎസ്പി അജയ് പ്രതാപ് പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
കൊല്ലാനായി തന്റെ ബന്ധുവാണ് കുട്ടികളെ വനത്തിലേക്ക് കൊണ്ടുപോയതെന്ന് വിനീത് ത്യാഗി നല്കിയ പരാതിയില്‍ പറയുന്നു.