കത്തിയ അപാര്‍ട്‌മെന്റുകള്‍ റെക്കോഡ് സമയത്തില്‍ നന്നാക്കി, ദുജാ ടവറിലേക്ക് താമസക്കാരെത്തി

ദുബായ്- ശൈഖ് സായിദ് റോഡിലെ ദുജ ടവറില്‍ തീപ്പിടിത്തത്തുടര്‍ന്ന് ഒഴിപ്പിച്ച താമസക്കാര്‍, ഫ്‌ളാറ്റുകള്‍ വാസയോഗ്യമാക്കിയതിനെത്തുടര്‍ന്ന് മടങ്ങി. വിവിധ ഹോട്ടലുകളിലായി അന്തേവാസികളെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
ദുബായ് സിവില്‍ ഡിഫന്‍സ് റെക്കോഡ് സമയംകൊണ്ടാണ് കത്തിയ അപാര്‍ട്‌മെന്റുകള്‍ താമസയോഗ്യമാക്കിയത്. 36 മണിക്കൂര്‍ കൊണ്ടാണ് ഇവിടെ ശുചീകരണവും റിപ്പയറിംഗും നടത്തി അന്തേവാസികളെ മടക്കിക്കൊണ്ടുവന്നത്.
മുന്നൂറോളം താമസക്കാരാണ് ഇവിടെക്ക് മടങ്ങിയെത്തുന്നത്. സമീപത്തുള്ള ഷെറാട്ടന്‍ ഹോട്ടലടക്കം ഇവിടത്തെ താമസക്കാര്‍ക്ക് സൗജന്യ താമസസൗകര്യം ഒരുക്കിയിരുന്നു. ഹോട്ടലിന്റെ കോണ്‍ഫറന്‍സ് റൂമാണ് വലിയ ഡോര്‍മിട്രിയാക്കി മാറ്റിയത്.

 

 

Latest News