തീപ്പിടിത്തത്തില്‍ മരിച്ച അനിലിന്റെ മൃതദേഹം തിങ്കളാഴ്ച സംസ്‌കരിക്കും

ഉമ്മല്‍ഖുവൈന്‍- ഭാര്യയെ ഫഌറ്റിലെ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പൊള്ളലേറ്റു മരിച്ച ചെങ്ങന്നൂര്‍ പുത്തന്‍കാവ് ഐരക്കുഴിയില്‍ അനില്‍ നൈനാന്റെ (32) മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം തിങ്കളാഴ്ച ചെങ്ങന്നൂര്‍ പുത്തന്‍കാവ് മതിലകം മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടത്തും.
കഴിഞ്ഞ ആഴ്ചയാണ് വീട്ടിലെ ഇലക്ട്രോണിക് ഉപകരണത്തില്‍ നിന്ന് തീപ്പിടിത്തം ഉണ്ടായത്. ഭാര്യ നീനുവിന് പൊള്ളലേല്‍ക്കുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് അനിലിന്റെ വസ്ത്രത്തിലേക്കും തീപടര്‍ന്നത്. തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റ അനിലിനെ ഉമ്മുല്‍ഖുവൈന്‍ ശൈഖ് ഖലീഫ് ആശുപത്രിയിലും തുടര്‍ന്ന് അബുദാബി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പൊള്ളലേറ്റ നീനു സുഖംപ്രാപിച്ചു വരുന്നു.

 

Latest News