ന്യൂദല്‍ഹി- ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് സുരക്ഷ ഒരുക്കാന്‍ വാനരസംഘവും. കുരങ്ങു ശല്യം രൂക്ഷമായ ആഗ്രയില്‍ ട്രംപ് താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഇവയെ തുരത്തിയോടിക്കാനുള്ള ജോലിയാണ് അധികൃതര്‍ വാനരപ്പടയെതന്നെ ഏല്‍പ്പിച്ചത്. ലാംഗ്വാര്‍ ഇനത്തില്‍പ്പെട്ട അഞ്ച് കുരങ്ങുകളെയാണ് ട്രംപിന് സുരക്ഷയൊരുക്കുന്ന സംഘം ഇതിനായി നിയോഗിച്ചിരിക്കുന്നത്.
ഫെബ്രുവരി 24ന്ഇ ന്ത്യയിലെത്തുന്ന ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലേനയും അന്നുതന്നെ താജ് മഹല്‍ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി വന്‍ സുരക്ഷയാണ് ദല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്.