നമസ്‌കാരത്തിന് പള്ളി ഹാള്‍ നല്‍കി ക്രൈസ്തവ ദേവാലയം മാതൃകയായി

ഇരിട്ടി- പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരക്കാര്‍ക്ക് പ്രാര്‍ഥന നടത്താന്‍ പള്ളി ഹാള്‍ തുറന്നു നല്‍കി വൈദികനും ദേവാലയ അധികൃതരും മാതൃകയായി.

എടൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ മെന്‍സാ ക്രിസ്റ്റി ഹാളാണ് ഫൊറോനാ വികാരി ഫാ. ആന്റണി മുതുകുന്നേല്‍ മുസ്ലിംകള്‍ക്ക് മഗ് രിബ് നമസ്‌കാരത്തിനായി തുറന്നു നല്‍കിയത്.

ആറളം പൗരാവലിയുടെ നേതൃത്വത്തില്‍ പൗരത്വ ബില്ലിനെതിരെ ആറളത്ത് നിന്ന് ചെടിക്കുളം വഴി എടൂരിലേക്ക് ലോംഗ് മാര്‍ച്ച് നടത്തിയിരുന്നു. സമാപന സ്ഥലമായ എടൂരില്‍ മാര്‍ച്ച് എത്തിയപ്പോള്‍ ഏഴു മണിയായി. നൂറ് കണക്കിന് മുസ്ലിംകള്‍ മാര്‍ച്ചില്‍ അണിനിരന്നിരുന്നു.

മുസ്ലിം പള്ളി ഇല്ലാത്തതിനാല്‍ പള്ളി വക സ്‌കൂള്‍ മൈതാനം നമസ്‌കാരം നിര്‍വഹിക്കാനായി അനുവദിക്കുമോയെന്ന് ഫൊറോനാ വികാരിയോടു ചോദിക്കുകയായിരുന്നു.

മണ്ണും പൊടിയും നിറഞ്ഞ മൈതാനം വേണ്ട പാരിഷ് ഹാള്‍ ഉപയോഗിക്കാമെന്ന് പറഞ്ഞാണ് വൈദികന്‍ പള്ളി ഹള്‍ തുറന്നു നല്‍കിയത്.
 
ദേവാലയ അധികൃതരുടെ മതസൗഹാര്‍ദ നിലപാടിനെ ലോങ് മാര്‍ച്ച് സമാപനത്തില്‍ പങ്കെടുത്ത സണ്ണി ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പ്രശംസിച്ചു.

 

Latest News