Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഈജിപ്തിൽ ഹാർട്ട് ഹോസ്പിറ്റൽ: ഒറ്റ മണിക്കൂറിനുള്ളിൽ ദുബായിൽ സമാഹരിച്ചത് 88 മില്യൺ ദിർഹം 

ദുബായ്- പ്രമുഖ ബ്രിട്ടീഷ് ഈജിപ്ത്   ഹൃദ്രോഗ വിദഗ്ധനായ പ്രൊഫസർ മഗ്ദി യാക്കൂബിന്റെ നേതൃത്വത്തിൽ ഈജിപ്തിൽ ഹാർട്ട് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനായി ഒരു മണിക്കൂറിനുള്ളിൽ 88 മില്യൺ ദിർഹം സമാഹരിച്ച് ദുബായ് ചരിത്രത്തിൽ ഇടം പിടിച്ചു. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
40,000 ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയും 2000 ലധികം ഹൃദയം മാറ്റിവെപ്പ് ശസ്ത്രക്രിയ നടത്തിയ വ്യക്തിയാണ് മഗ്ദി യാക്കൂബ്. ദുബായ് കൊക്കകോള അറീനയിൽ തടിച്ച് കൂടിയ പുരുഷാരവങ്ങൾക്കിടയിൽ നിന്ന് ഈജിപ്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഹൃദയ കേന്ദ്രത്തിന് സഹായം ശൈഖ് മുഹമ്മദ് അഭ്യർഥിച്ചപ്പോൾ നിമിഷങ്ങൾക്കുള്ളിൽ 44 മില്യൺ ദിർഹമാണ്  (88 കോടി രൂപ)  രൂപീകരിക്കാനായത്. 
ഇതിൽ മലയാളികളായ ഇന്ത്യക്കാരായ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി എന്നിവരുമുൾപ്പെടുന്നു. 3 മില്യൺ ദിർഹം വീതമാണ്  (6 കോടി രൂപ) ഇരുവരും  സ്വദേശികളായ പ്രമുഖരോടൊപ്പം   ഈ ഉദ്യമത്തിനായി നൽകിയത്.  ആകെ സമാഹരിച്ച 44 മില്യൺ ദിർഹത്തിനോടൊപ്പം 44 മില്യൺ കൂടി സംഭാവന ചെയ്ത് ശൈഖ് മുഹമ്മദ് ആളുകളെ വിസ്മയിപ്പിച്ചു. ഇതോടെ ഏറ്റവും ചെറിയ സമയത്തിനുള്ളിൽ ഒരു ആതുരാലയം പണിയുന്നതിനായി 88 മില്യൺ ദിർഹം (176 കോടി രൂപ) സമാഹരിച്ച് ദുബായ് ലോകത്തിന് മാതൃകയായി. പ്രവർത്തനം ആരംഭിക്കുന്നതോടു കൂടി വർഷത്തിൽ 12,000 ഹൃദയ ശസ്ത്രക്രിയ നടത്തുവാൻ കഴിയുന്ന വിധത്തിലാണ് ആശുപത്രി പണിയുന്നത്. ഇതിൽ 70 ശതമാനം കുട്ടികൾക്കായാണ്. തീർത്തും സൗജന്യമായാണ് ഈ ആശുപത്രിയിൽ നിന്നും ചികിത്സ നൽകാൻ ഉദ്ദേശിക്കുന്നത്. 
ഫിഗർ ഓഫ് ഹോപ്പ് വ്യക്തിത്വങ്ങളായി പ്രഖ്യാപിക്കപ്പെട്ട എം.എ യൂസഫലി, സണ്ണി വർക്കി എന്നിവരുൾപ്പെടെയുള്ളവരെ ശൈഖ് മുഹമ്മദ് ചടങ്ങിൽ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരെ ആദരിക്കുന്നതിനായി 2017 ലാണ് അറബ് ഹോപ്പ് മേക്കർ എന്ന ആശയം ശൈഖ് മുഹമ്മദ് പ്രഖ്യപിച്ചത്. 38 രാജ്യങ്ങളിൽ നിന്നായി 96,000 നാമനിർദ്ദേശങ്ങളായിരുന്നു 2020 ലെ അറബ് ഹോപ്പ് മേക്കേഴ്‌സിൽ ലഭിച്ചത്.   ആഫ്രിക്കയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക്   യു.എ.ഇ സ്വദേശിയായ അഹമ്മദ് അൽ ഫലാസി അറബ് ഹോപ്പ് മേക്കർ അവാർഡിന് അർഹനായി.
 

Tags

Latest News