വീരപ്പന്റെ മകള്‍ വിദ്യാറാണി ബി.ജെ.പിയില്‍ ചേര്‍ന്നു

ചെന്നൈ- കുപ്രസിദ്ധ വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. അഭിഭാഷകയായ വീരപ്പന്റെ രണ്ടാമത്തെ മകള്‍ വിദ്യാറാണിയാണ് ബി.ജെ.പി നേതാവ് പൊന്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി മെംബര്‍ഷിപ്പെടുത്തത്.
വിദ്യാറാണി ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. പിതാവിന്റെ ആഗ്രഹം ജനങ്ങളെ സേവിക്കുക എന്നതായിരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുത്ത വഴി തെറ്റായിപ്പോയെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ സേവിക്കുക മാത്രമാണ് ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ ലക്ഷ്യമെന്നും വിദ്യാറാണി പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2020/02/22/veerappanbjp.jpg
1990- 2000 കാലത്ത് തമിഴ്‌നാട്, കേരളം, കര്‍ണാടക വനമേഖലകള്‍ അടക്കിവാണിരുന്ന വനം കൊള്ളക്കാരന്‍ വീരപ്പനെ 2004ല്‍ തമിഴ്‌നാട് പോലീസാണ് വെടിവെച്ചു കൊന്നത്.

 

Latest News