ദല്‍ഹിയില്‍ കുവൈത്തിന്റെ മിലിട്ടറി ഓഫീസ് തുറന്നു

കുവൈത്ത് സിറ്റി- പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനായി ഇന്ത്യയില്‍ ഇതാദ്യമായി കുവൈത്ത് സൈനിക ഓഫീസ് തുറന്നു. കുവൈത്ത് ന്യൂസ് ഏജന്‍സി കുനാ അറിയിച്ചതാണ് ഇക്കാര്യം. രാജ്യ സുരക്ഷാ കാര്യങ്ങളില്‍ ഇരു സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും സഹകരണവും ശക്തമാകുന്നതിന്റ ഭാഗമായിട്ടാണ് പുതിയ നീക്കമെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസ്സിം അല്‍ നജീം പറഞ്ഞു.
ന്യൂദല്‍ഹിയില്‍ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ കുവൈത്ത് മിലിറ്ററി ലൈസന്‍ ഓഫീസര്‍ കേണല്‍ ഫഹദ് അല്‍ ഷമ്മാരിയെക്കൂടാതെ അസി. ഓഫീസ് മേധാവി കേണല്‍ നവാഫ് അല്‍ ഉബൈദാന്‍,  വിവിധ അറബ് രാജ്യങ്ങളുടെ സ്ഥാനപതിമാര്‍,  സൈനിക മേധാവികള്‍ എന്നിവരും സന്നിഹിതരായിരുന്നു. സൈനിക സഹകരണം സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും  തുടരും.

 

Latest News