Sorry, you need to enable JavaScript to visit this website.

ബഹ്‌റൈന്‍ കേരളീയ സമാജം പുസ്തകോത്സവം തുടങ്ങി

മനാമ- പത്തു ദിവസം നീളുന്ന ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വാക്കുകളുടെ കസര്‍ത്തല്ല സാഹിത്യ രചനയെന്നും വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ എം.കെ. മുനീര്‍ പറഞ്ഞു.
പലരും വിചാരിക്കുന്നത് നീട്ടിവലിച്ചെഴുതുന്നതാണ് വായനക്കാര്‍ക്ക് താല്‍പ്പര്യമെന്നാണ്. എന്നാല്‍ അത് തെറ്റായ ധാരണയാണ്. ഹ്രസ്വമായ വാക്കുകളിലൂടെ വായനക്കാരനെ പിടിച്ചിരുത്തുതാവണം രചനകള്‍- മുനീര്‍ പറഞ്ഞു.
എഴുത്തുകാരി കെ.ആര്‍. മീര, എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ശിഹാബുദീന്‍ പൊയ്ത്തുംകടവ്, സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
അന്‍പതിലധികം പ്രസാധകരുടെ പതിനായിരത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങള്‍ പുസ്തകോത്സവത്തിനെത്തിയിട്ടുണ്ട്.

 

Latest News