Sorry, you need to enable JavaScript to visit this website.

ഐ.വി.സി അബ്ദുല്ല ദോഹയില്‍ നിര്യാതനായി

ദോഹ- പ്രശസ്ത സിനിമാ വിഡിയോ ലൈബ്രറി ഇന്റര്‍നാഷനല്‍ വിഡിയോ സെന്റര്‍ (ഐ.വി.സി) ഉടമയും കലാകാരനുമായിരുന്ന കുഞ്ഞബ്ദുല്ല തിരുവങ്ങാടന്‍ (ഐ.വി.സി അബ്ദുല്ല-71) നിര്യാതനായി. ഉദര സംബന്ധമായ രോഗത്തെ തുടര്‍ന്ന് അല്‍ഖോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബത്തേരി തിരുവങ്ങാടന്‍ വീട്ടില്‍ പരേതരായ മൊയ്തുവിന്റെയും ആയിഷയുടെയും മകനാണ്. 1974 മുതല്‍ ദോഹയിലാണ്. ജമീലയാണ് ഭാര്യ. മക്കള്‍: ബ്രിജിത്ത് (സീമെന്‍സ്, ദോഹ), ഷെഹീന്‍ (ഖത്തര്‍ ഗ്യാസ്).
അബുഹമൂറിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ദോഹയിലെ സാമൂഹിക, കലാ, സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

 

Latest News