Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യാ പവലിയന്‍ മനം കവരുന്നു

ദുബായ്- ഇന്ത്യയുടെ തനിമയാര്‍ന്ന സംസ്‌കാരത്തിന്റെ കണ്ണാടിയായി മാറി ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യ പവിലിയന്‍. തനതു രുചിക്കൂട്ടുകളും കലാ സാംസ്‌കാരിക വൈവിധ്യങ്ങളും സന്ദര്‍ശകരുടെ മനം നിറക്കുന്നു. വയനാടന്‍ തേയില, ഏലം, കുരുമുളക്, ഗ്രാമ്പു, ജാതിക്ക, അച്ചാറുകള്‍, കറികൂട്ടുകള്‍ എന്നിവയെല്ലാം പവിലിയനില്‍ ലഭ്യം.  കരകൗശല വസ്തുക്കളുടെ വന്‍ശേഖരവുമുണ്ട്.
മൈലാഞ്ചിയിടുന്നതില്‍ വിദഗ്ധരായ ഗുജറാത്തി വനിതകള്‍ ഇത്തവണയുമുണ്ട്. മേളയിലെ ഏറ്റവും വലിയ പവിലിയനാണ് ഇന്ത്യയുടേത്. 11,500 ചതുരശ്ര അടി വിസ്തീര്‍ണം. 193 ഔട്‌ലറ്റുകള്‍.
കശ്മീരി ഷാളുകള്‍, തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ വിദേശികളടക്കമുള്ളവരെ ആകര്‍ഷിക്കുന്നു. ഈ വര്‍ഷവും മികച്ച കച്ചവടമുണ്ടെന്നു ഇന്ത്യ പവലിയന്‍ സി.ഇ.ഒ സുനില്‍ ഭാട്യ പറഞ്ഞു. ഏപ്രില്‍ നാലിനാണ് സമാപനം.
പവിലിയനിലെ സ്റ്റേജില്‍ അരങ്ങേറുന്ന കലാപരിപാടികളില്‍ പ്രമുഖ പ്രമുഖ കലാകാരന്മാരുടേയും സിനിമാ താരങ്ങളുടേയും സാന്നിധ്യമുണ്ട്. എല്ലാ ദിവസവും വൈകിട്ട് ഏഴരക്കാണ് കലാപരിപാടി. ആഴ്ചയില്‍ ആറു ദിവസം.  പഞ്ചാബി ബാംഗ്‌ര നൃത്തം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, ഒപ്പന, തിരുവാതിര എന്നിവ വിവിധ ദിവസങ്ങളില്‍ അരങ്ങേറുന്നു.

 

Latest News