Sorry, you need to enable JavaScript to visit this website.

തീപ്പിടിച്ച കെട്ടിടത്തിലെ താമസക്കാര്‍ക്ക് അഭയമൊരുക്കി പഞ്ചനക്ഷത്ര ഹോട്ടല്‍

ദുബായ്- ശൈഖ് സായിദ് റോഡില്‍ തീപ്പിടിച്ച ദുജ ടവറിലെ താമസക്കാര്‍ക്കായി ഷെറാട്ടന്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ താല്‍ക്കാലിക താമസസ്ഥലമൊരുക്കി. ഹോട്ടലിന്റെ കോണ്‍ഫറന്‍സ് റൂമാണ് ഡോര്‍മിറ്ററിയാക്കി മാറ്റിയത്.
വ്യാഴാഴ്ചയാണ് 53 നിലകളുള്ള ദുജ ടവറില്‍ തീപ്പിടിത്തമുണ്ടായത്. തീയണക്കുന്നതിനും താമസക്കാരുടെ സുരക്ഷക്കും കെട്ടിട മാനേജ്‌മെന്റ് നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം ഏവരിലും മതിപ്പുണര്‍ത്തി.
സമീപത്തുള്ള ഹോട്ടലുകളും ഇരകളോട് ദയാപൂര്‍വമായ സമീപനമാണ് സ്വീകരിച്ചത്. ആഡംബരപൂര്‍ണമായ അഭയമാണ് അവര്‍ സ്വമേധയാ ഒരുക്കിത്തന്നതെന്ന് ദുജയിലെ താമസക്കാര്‍ പറഞ്ഞു. ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും നല്‍കി.

 

Latest News