യു.എ.ഇയില്‍ രണ്ട് പേര്‍ക്ക്കൂടി കൊറോണ ബാധ


അബുദാബി- യു.എ.ഇയില്‍ രണ്ട് പേര്‍ക്ക്കൂടി കൊറോണ വൈറസ് ബാധ. യു.എ.ഇ ആരോഹ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ യു.എ.ഇയില്‍ കോറൊണ ബാധിച്ചവരുടെ എണ്ണം 11 ആയി.
ഇതില്‍ മൂന്നു പേര്‍ പൂര്‍ണമായി അസുഖം ഭേദമായി ആശുപത്രി വിട്ടു. മറ്റുള്ളവരുടെ നിലയും ഗുരുതരമല്ല.
34 വയസ്സുള്ള ഫിലിപ്പിനോയും 39 വയസ്സുള്ള ബംഗ്ലാദേശിയുമാണ് പുതുതായി കൊറോണ പിടിപെട്ട് ആശുപത്രിയിലായത്. നേരത്തെ ആശുപത്രിയിലുണ്ടായിരുന്ന ചൈനക്കാരന്‍ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ് ഇരുവരും. ഇരുവരുടേയും നില തൃപ്തികരമാണെന്ന് മന്ത്രാലയം അറിയിച്ചു.

 

Latest News