Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ നിയമലംഘനത്തിന് പിടിയിലായാല്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും വിലക്ക് വരും

കുവൈത്ത് സിറ്റി- കുവൈത്തില്‍ ഈവര്‍ഷം പൊതുമാപ്പ് പ്രഖ്യാപിക്കില്ല. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതാണിത്. പൊതുമാപ്പ് പ്രതീക്ഷിച്ച് താമസനിയമലംഘനം നടത്തുന്ന പ്രവണത വര്‍ധിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം.
നിയമലംഘകരെ പിടികൂടുന്നതിന് രാജ്യവ്യാപകമായ തെരച്ചില്‍ ശക്തമാക്കുമെന്നും പിടിയിലാകുന്നവരെ രാജ്യത്തേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും അഞ്ചു വര്‍ഷത്തെ പ്രവേശ വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തുമെന്നും മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.
ചില അവസരങ്ങളില്‍ നിയമലംഘകര്‍ക്ക് പിഴയടച്ച് താമസരേഖ നിയമവിധേയമാക്കുന്നതിന് മന്ത്രാലയം അവസരം നല്‍കാറുണ്ട്. എന്നാല്‍ പലരും ഈ അവസരം പ്രയോജനപ്പെടുത്താതെ പിഴകൂടാതെ രാജ്യം വിടുന്നതിന് പൊതുമാപ്പിനുവേണ്ടി കാത്തിരിക്കുന്ന പ്രവണതയുമുണ്ട്. 2018 ലെ പൊതുമാപ്പ് കാലയളവില്‍ രാജ്യത്തെ തൊഴില്‍ നിലവാരം മെച്ചപ്പെടുത്തുവാനും നിയമപരമാക്കുവാനും സാധിച്ചിരുന്നു. നിയമ ലംഘകര്‍ പിടിക്കപ്പെട്ടാല്‍ രാജ്യത്തേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും അഞ്ചുവര്‍ഷത്തെ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പുനല്‍കി.

 

Latest News