സൗജന്യമായി പ്ലാറ്റ് ഫോം ടിക്കറ്റ്; വീഡിയോ പങ്കുവെച്ച് റെയില്‍വേ മന്ത്രി-video

ന്യൂദല്‍ഹി-വ്യായാമം ചെയ്താല്‍ സൗജന്യമായി റെയില്‍വേ പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ കരസ്ഥമാക്കാം.

ദല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ സ്‌റ്റേഷനില്‍ ഇതിനായി സ്ഥാപിച്ച യന്ത്രത്തിന്റെ വീഡിയോ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്ത് ഒരു കുട്ടി പ്ലാറ്റ് ഫോം ടിക്കറ്റ് നേടുന്ന വീഡിയോ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ റീ ട്വീറ്റ് ചെയ്തു. ഫിറ്റ്‌നസിനോടൊപ്പം സേവിംഗ്‌സുമെന്നതാണ് മന്ത്രിയുടെ ഹിന്ദിയിലുള്ള ട്വീറ്റില്‍ പറയുന്നത്. ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കുന്നതിനാണ് ആ അസാധാരണ പരീക്ഷണം ആനന്ദ് വിഹാര്‍ സ്റ്റേഷനില്‍ ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വീഡിയോ വളരെ വേഗം വൈറലായി.ആയിരങ്ങള്‍ ലൈക്ക് ചെയ്യുകയും റിട്വീറ്റ് ചെയ്യകയും ചെയ്തു.

 

Latest News