മലപ്പുറം കോഡൂർ സ്വദേശി  റിയാദിൽ നിര്യാതനായി

ജഅ്ഫർ

റിയാദ്- മലപ്പുറം കോഡൂർ സ്വദേശി റിയാദിൽ നിര്യാതനായി. വലിയാട് പൂന്തിരിത്തി ജഅ്ഫർ (53) ആണ് ശുമൈസി ആശുപത്രിയിൽ നിര്യാതനായത്. പനി, നെഞ്ചുവേദന എന്നിവയെ തുടർന്ന് ആശുപത്രിയിൽ ഒരാഴ്ചയിലധികമായി ചികിത്സയിലായിരുന്നു. 
ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ദാനിഷ്, ഉവൈസ്, ജുമാന. സഹോദരങ്ങൾ: ഖാലിദ്, ശിഹാബ് (ദുബായ്), മാശിദ, ഖൗലത്ത്. മരുമക്കൾ: അബ്ദുസ്സലാം പരപ്പനങ്ങാടി, മൻസൂർ മജ്മ, മുനീറ അരിച്ചോൾ, ശബ്‌ന വലിയാട്.
ശുമൈസി ആശുപത്രിയിലുളള മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഷുക്കൂർ വടക്കേമണ്ണ, റിമ പ്രവർത്തകർ, ബന്ധു മുസ്തഫ, കരീം, മുഹമ്മദ് എന്നിവർ രംഗത്തുണ്ട്.

Latest News