ബുര്‍ജ് ഖലീഫയുടെ നൂറാം നില മുഴുവന്‍ ഈ ഇന്ത്യക്കാരന്റേതാണ്!

ദുബായ്- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നൂറാമത്തെ നില പൂര്‍ണമായും ഒരു ഇന്ത്യക്കാരന്റെ വകയാണ്. ആരാണ് ആ സമ്പന്നന്‍ എന്നറിയാമോ? യു.എ.ഇയിലെ ഏറ്റവും വലിയ ആതുര ശുശ്രൂഷാ സംരംഭമായ എന്‍.എം.സി ഹെല്‍ത്തിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി.ആര്‍. ഷെട്ടി.
ഓഹരി വിപണിയിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷെട്ടി കഴിഞ്ഞ ദിവസം രാജിവെക്കുകയുണ്ടായി. ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ഹാനി ബുത്തുഖിയും മറ്റൊരു ഡയറക്ടറും രാജിവെച്ചിട്ടുണ്ട്.
2019 ല്‍ ലോകത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാര്‍ നാല്‍പത്തൊമ്പതാം സ്ഥാനത്തെത്തിയ ആളാണ് ബി.ആര്‍. ഷെട്ടി. അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന് കുലുക്കമൊന്നുമില്ല.
എന്‍.എം.സിയില്‍ അദ്ദേഹത്തിന് 19.22 ശതമാനം ഓഹരി പങ്കാളിത്തമാണുണ്ടായിരുന്നത്. പ്രാഥമിക അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് 9.58 ആയി കുറഞ്ഞെന്നാണ് കണ്ടെത്തല്‍.
1973 മുതല്‍ യു.എ.ഇയിലുള്ള ബി.ആര്‍. ഷെട്ടിക്ക് 1.6 ബില്യന്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്ക്.

 

Latest News