Sorry, you need to enable JavaScript to visit this website.

പറക്കും മനുഷ്യന്‍ പരീക്ഷണം വിജയകരം

ദുബായ്- സ്വയം പറക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ തുടരുകയാണ്. ഹ്യൂമന്‍ ഫ്‌ളൈറ്റ് മിഷന്‍ എന്ന പേരില്‍ ദുബായില്‍ തുടരുന്ന പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായ ഒരു ഘട്ടം പിന്നിട്ടു. നിലത്ത് നിന്ന് സ്വയം പറന്ന് പൊങ്ങിയ ജെറ്റ്മാന്‍, 1800 മീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ച് തിരിച്ചിറങ്ങി. ദുബായിലെ സ്‌കൈഡൈവ് റണ്‍വേയിയില്‍നിന്നായിരുന്നു ഈ പരീക്ഷണ പറക്കല്‍. ജെറ്റ്മാന്‍ വിന്‍സ് റെഫറ്റ് നിലത്ത്‌നിന്ന് വിജയകരമായി പറന്നു പൊങ്ങി.
മുമ്പ് ഉയരങ്ങളില്‍നിന്ന് ചാടിയാണ് ഇത്തരം പറക്കല്‍ സാധ്യമാക്കിയിരുന്നത്. ഈ ഉദ്യമത്തില്‍ മനുഷ്യന്‍ നിന്ന നില്‍പില്‍ തന്നെ പറന്നു പൊങ്ങി. 30 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ ശരാശരി 244 കീലോമീറ്റര്‍ വേഗത്തില്‍ 1800 മീറ്റര്‍ ഉയരത്തില്‍ ജുമൈറ ബീച്ച റെസിഡന്‍സ് ഭാഗത്തേക്ക് പറന്നു നീങ്ങി. കറങ്ങിയ ശേഷം പാരച്യൂട്ട് വിടര്‍ത്തി സുരക്ഷിതമായി നിലത്തേക്ക് തിരിച്ചിറങ്ങി.
ശരീരത്തില്‍ ഘടിപ്പിച്ച ജെറ്റ് വളക്കാനും തിരിക്കാനും കഴിയുമെന്നത് തെളിയിച്ചാണ് വിന്‍സ് റെഫറ്റ് പറന്നുയര്‍ന്നത്. പറക്കാനുള്ള പരീക്ഷണങ്ങളില്‍ വലിയൊരു നേട്ടമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുബായ് എക്‌സ്‌പോ 2020 യുടെ ഭാഗമായാണ് ഹ്യുമന്‍ ഫ്‌ളൈറ്റ് മിഷന്‍ നടപ്പാക്കുന്നത്. ഇന്ത്യക്കാരനായ മുഹമ്മദ് റാഷിദ് ചെമ്പന്‍ കണ്ടി ഉള്‍പ്പെടെയുള്ള എന്‍ജിനീയര്‍മാര്‍ ഇതിന് പിന്നിലുണ്ട്.

 

Latest News