Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ വാഹനാപകട നിരക്ക് കുറഞ്ഞു

ദോഹ- ഖത്തറില്‍ പോയ വര്‍ഷം വാഹനാപകട നിരക്കില്‍ ഗണ്യമായ കുറവ് വന്നതായി ട്രാഫിക് വകുപ്പ്. ഗുരുതരമായ പരിക്കുകളുള്ള അപകടങ്ങള്‍ നന്നേ കുറവായിരുന്നുവെന്നും ട്രാഫിക് വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഖത്തറില്‍ 2019ല്‍ നടന്ന വാഹനാപകടങ്ങളുടെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 2018 നെ അപേക്ഷിച്ച് 2.8 ശതമാനം കുറവ് വാഹനാപകടങ്ങളാണ് 2019ല്‍ രാജ്യത്ത് നടന്നത്. ഇതില്‍ തന്നെ 97 ശതമാനം വാഹനാപകടങ്ങളിലും സാരമായ പരിക്കുകള്‍ സംഭവിച്ചവയാണ്.
ഗുരുതരമായ പരിക്കുകള്‍ പറ്റിയ അപകടങ്ങള്‍ 0.3 ശതമാനം മാത്രമാണ്. 0.1 മാത്രമാണ് റോഡപകടങ്ങളിലെ മരണനിരക്ക്. മൊത്തം 154 പേരാണ് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത്. 2018 നെ അപേക്ഷിച്ച് പതിമൂന്ന് ശതമാനത്തിന്റെ കുറവാണ് മരണ നിരക്കില്‍ ഉണ്ടായത്.

 

Latest News