കുവൈത്തില്‍ 60 വയസ്സിനു മേല്‍ നിരോധം: വാര്‍ത്ത ശരിയല്ലെന്ന് പ്രമുഖ പത്രം

കുവൈത്ത് സിറ്റി- 60 വയസിനു മുകളില്‍ പ്രായമുള്ള അവിദഗ്ധ തൊഴിലാളികള്‍ക്കു താമസരേഖ പുതുക്കി നല്‍കില്ലെന്ന കുവൈത്ത് മാനവ വിഭവശേഷി സമിതിയുടെതായി പുറത്തു വന്ന തീരുമാനത്തില്‍ അവ്യക്തത. പ്രമുഖ അറബ് ദിന പത്രമായ 'അല്‍ സിയാസ'യാണ്  സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ നിലവില്‍ ഇത്തരമൊരു തീരുമാനം കൈകൊണ്ടിട്ടില്ലെന്ന് മാനവ വിഭവ ശേഷി  സമിതി വക്താവ് അസീല്‍ അല്‍ മൊസായിദ് അറിയിച്ചതായി 'കുവൈത്ത് ടൈംസ്' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ആര്‍ട്ടിക്കിള്‍ 18 വിസയില്‍  ജോലിചെയ്യുന്ന 60 വയസിനു മുകളിലുള്ള അവിദഗ്ധ തൊഴിലാളികള്‍ക്ക് താമസരേഖ പുതുക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തുവാന്‍ നേരത്തെ തന്നെ  നിര്‍ദ്ദേശങ്ങള്‍  ഉയര്‍ന്നിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഈ നിദേശം  നടപ്പാക്കാന്‍ സര്‍ക്കാരിനു  സാധിച്ചിരുന്നില്ല. ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട തൊഴിലാളികളുടെ താമസരേഖ തടസ്സങ്ങള്‍ കൂടാതെ പുതുക്കിയതായാണു പ്രമുഖ സ്ഥാപനങ്ങളുടെ എച്ച്.ആര്‍ വകുപ്പുകളില്‍നിന്ന് അറിയുന്നത്.

 

Latest News