ദുബായ്- ദുബായില്‍ പ്ലാനിംഗ് എന്‍ജിനീയറായി ജോലിചെയ്യുന്ന മലപ്പുറം തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയയുടെ മകന്‍ സബീല്‍ റഹ്മാന്‍ (25 ) കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു. സിലിക്കോണ്‍ ഒയാസീസിലുള്ള ബില്‍ഡിംഗിന്റെ മുകളില്‍ നിന്നു കാല്‍വഴുതി വീഴുകയായിരുന്നു. ഒന്നര വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്നു. അവിവാഹിതനാണ്. മാതാവ്: സുബൈദ. സഹോദരങ്ങള്‍: ഫാസില ഷെറിന്‍, ജംഷീന, ഗയാസ്. ദുബായ് പോലീസ് ഹെഡ് ക്വാട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.






