Sorry, you need to enable JavaScript to visit this website.

പഞ്ചായത്ത്  ദിനാഘോഷം: പ്രദർശനത്തിൽ താരങ്ങളായി കുഞ്ഞൻ എലികൾ

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ ഭാഗമായി കൽപറ്റ  എസ്.കെ.എം.ജെ സ്‌കൂൾ മൈതാനത്ത് പ്രദർശനത്തിനു വെച്ച ചൈനീസ് കുഞ്ഞൻ എലി 

കൽപറ്റ- സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ ഭാഗമായി എസ്.കെ.എം.ജെ സ്‌കൂൾ മൈതാനത്ത് ആരംഭിച്ച പ്രദർശനത്തിൽ താരങ്ങളായി ചൈനീസ് കുഞ്ഞൻ എലികൾ. മുയൽ, അണ്ണാൻ തുടങ്ങിവയെ പോലെ വീട്ടിൽ വളർത്താവുന്നതാണ് കൈക്കുമ്പിളിൽ ഒതുങ്ങാൻ മാത്രം  വലിപ്പമുള്ള ചൈനീസ് കുഞ്ഞൻ എലികൾ. കൂട്ടിലിട്ടു വളർത്തുന്ന ഓമന ജീവികളെ പ്രദർശനത്തിനും വിൽപനക്കുമായി പെരുമ്പാവൂരിലെ അറ്റ്‌ലാന്റ അക്വാ ഫാമാണ് എത്തിച്ചത്.  പാണ്ട മൈസ് ഇനം ചുണ്ടെലികളും പ്രദർശനത്തിനുണ്ട്. 


ഹാംസ്റ്റർ ഇനത്തിൽ പെട്ടതാണ് ചൈനീസ് കുഞ്ഞൻ എലികൾ. ആയിരം രൂപ വരെയാണ്  ജോഡിക്കു വില. തണുപ്പുള്ള പ്രദേശങ്ങളിലാണ് ഹാംസ്റ്റർ എലികളുടെ വാസം.  പകൽ കൂടുതൽ പുറത്തിറങ്ങില്ല. കാര്യമായി ഭക്ഷണം കഴിക്കുന്നതും പുറത്തിറങ്ങുന്നതും  രാത്രിയാണ്. കിട്ടുന്ന ഭക്ഷണമെല്ലാം കഴിക്കുമെങ്കിലും കൂടുതൽ ഇഷ്ടം പയർ വർഗങ്ങളും പച്ചക്കറികളുമാണ്. വാരിവലിച്ച് അകത്താക്കി കവിളിൽ സൂക്ഷിക്കുന്ന ഭക്ഷണം കൂട്ടിലെത്തിയ ശേഷം പുറത്തെടുത്തു സാവധാനമാണ് ഭക്ഷിക്കുന്നത്. മനുഷ്യരുമായി വേഗത്തിൽ ഇണങ്ങുന്ന ഇവക്ക്  25 ഗ്രാം വരെയാണ് ഭാരം.  കൂട്ടിൽ മരപ്പൊടി വിരിച്ചാണ് കുഞ്ഞൻ എലികളെ പാർപ്പിച്ചിരിക്കുന്നത്. 

 

 

Latest News