ടോടോക് ഇനിയില്ല

ദുബായ്- യു.എഇ.യിലെ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രശസ്തമായ ആപ്പ് ടോടോക് ഇനിയില്ല. ടെലഫോണ്‍ നെറ്റ്‌വര്‍ക്കുകളും കോളിംഗ് ആപ്പുകളുമെല്ലാം നാട്ടിലേക്ക് വിളിക്കാന്‍ വന്‍തുക ഈടാക്കുമ്പോള്‍ തീര്‍ത്തും സൗജന്യമായി സേവനം നല്‍കിയിരുന്ന ടോടോക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നും ആപ്പ് സ്‌റ്റോറില്‍നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.
ഫെബ്രുവരി 14നാണ് ഗൂഗിള്‍ ടോടോക് ആപ്പ് നീക്കം ചെയ്തിരിക്കുന്നത്.  നിലവില്‍ ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്ക് സേവനം തുടര്‍ന്നും ലഭ്യമാകും. കഴിഞ്ഞ ഡിസംബറിലും പ്ലേ സ്‌റ്റോറില്‍നിന്നും ടോടോക് നീക്കം ചെയ്തിരുന്നു. എന്നാല്‍ ജനുവരിയില്‍ വീണ്ടും ആപ്പ് കൊണ്ടുവരികയായിരുന്നു.
യു.എ.ഇയില്‍ മാത്രമല്ല, മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങളിലും യു.എസിലുമെല്ലാം പ്രചാരത്തിലുള്ള ആപ്പിന് ദശലക്ഷകണക്കിന് ഉപയോക്താക്കളാണുള്ളത്.

 

Latest News