പ്രണയം തുറന്നുപറഞ്ഞു; പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വെടിവെച്ചുകൊന്ന് സഹോദരന്‍


മീററ്റ്- പ്രണയത്തിന്റെ പേരില്‍ സഹോദരിയെ ജന്മദിനാഘോഷത്തിനിടെ വെടിവെച്ച് കൊലപ്പെടുത്തി യുവാവ്. മീററ്റ് സര്‍ദാന സ്വദേശിനിയും പ്ലസ്ടുവിദ്യാര്‍ത്ഥിനിയുമായ ടീന ചൗധരിയാണ് തന്റെ അര്‍ധസഹോദരനായ പ്രശാന്ത് ചൗധരിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ കുടുംബാംഗങ്ങളെ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രശാന്ത് ഒളിവില്‍ പോയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് സംഭവം. ടീന ഒരു യുവാവുമായി പ്രണയത്തിലാണെന്ന് വീട്ടിലറിയിച്ചു. എന്നാല്‍ ബന്ധുക്കള്‍ എതിര്‍ത്ത് രംഗത്തെത്തി. ബന്ധം അവസാനിപ്പിക്കാന്‍ പ്രശാന്ത് അടക്കമുള്ളവര്‍ ടീനയോട് ആവശ്യപ്പെട്ടു.

എന്നാല്‍ അവര്‍ അവഗണിച്ച് ബന്ധം മുമ്പോട്ട് കൊണ്ടുപോയി. ശനിയാഴ്ച നടത്തി ജന്മദിന ആഘോഷം നടക്കവെ സുഹൃത്തിനൊപ്പം അമിതമായി മദ്യപിച്ച പ്രശാന്ത് ടീനയുടെ സ്വകാര്യഭാഗങ്ങളില്‍ വെടിയുതിര്‍ക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് മൂന്ന് വെടിയുണ്ടകളാണ് കണ്ടെടുത്തതെന്ന് പോലിസ് പറഞ്ഞു സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടീനയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചതെന്ന് പോലിസ് പറഞ്ഞു. മോഷണശ്രമത്തിനിടെ വെടിയേറ്റുവെന്നാണ് ബന്ധുക്കള്‍ ആദ്യം മൊഴിനല്‍കിയത്. സംഭവസ്ഥലത്ത് നിന്ന് രക്തക്കറ മായ്ച്ചുകളഞ്ഞത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഈ ക്രൂരത പുറത്തെത്തിയത്.
 

Latest News