ഇല്ലാത്ത ലോകകപ്പ്, വേണ്ടാത്ത റണ്ണേഴ്‌സ്അപ്

ലാഹോര്‍ - പാക്കിസ്ഥാനില്‍ നടന്ന കബഡി 'ലോകകപ്പി'ല്‍ 'ഇന്ത്യന്‍ ടീം' ആതിഥേയരോട് ഫൈനലില്‍ തോറ്റു. പാക്കിസ്ഥാനില്‍ നടന്ന ടൂര്‍ണമെന്റിനിടെ ലോകകപ്പായി രാജ്യാന്തര കബഡി അധികൃതര്‍ അംഗീകരിച്ചിട്ടില്ല. ഇന്ത്യന്‍ കളിക്കാരാവട്ടെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെയോ കേന്ദ്ര സ്‌പോര്‍ട്‌സ്, വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെയാണ് വാഗാ അതിര്‍ത്തി കടന്നത്. അതിനാല്‍ അവരെ ഇന്ത്യന്‍ ടീമായി അധികൃതര്‍ അംഗീകരിച്ചിട്ടില്ല. ഈ ടീമിന് ഇന്ത്യ എന്ന് ജഴസിയില്‍ പേര് പ്രദര്‍ശിപ്പിക്കാന്‍ അധികാരമില്ലെന്ന് ഐ.ഒ.എയും വ്യക്തമാക്കിയിരുന്നു. 
ആദ്യ പകുതിയില്‍ 'ഇന്ത്യന്‍ ടീമി'നായിരുന്നു ആധിപത്യമെങ്കിലും ഇടവേളക്കു ശേഷം ആതിഥേയര്‍ മേല്‍ക്കൈ നേടി. 43-41 നായിരുന്നു പാക്കിസ്ഥാന്റെ ജയം. 

Latest News