Sorry, you need to enable JavaScript to visit this website.

ശമ്പളം ചോദിച്ചതിന് കൊടുംമര്‍ദനം: രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ വിചാരണ

ദുബായ്- ആക്രമണം, മോഷണം, ലൈംഗികാതിക്രമം എന്നിവ ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ക്ക് രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ ദുബായില്‍ വിചാരണ നേരിടുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 24 ന് രണ്ട്  പ്രതികള്‍ ഗുണ്ടാ സംഘവുമായി ചേര്‍ന്ന് ഒരാളെ മര്‍ദ്ദിച്ചതായും  ഇയാളുടെ മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും മോഷ്ടിച്ചുവെന്നുമാണ് ആരോപണം. പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ ഇയാളെ  നഗ്‌നനാക്കി ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു.
അക്രമത്തിനിരയയാള്‍ അല്‍ റഫ പോലീസ് സ്റ്റേഷനില്‍  പരാതി നല്‍കി. 'കഴിഞ്ഞ വര്‍ഷം മെയിലാണ് ഞാന്‍ സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയത്. പ്രതിമാസം 1500 ദിര്‍ഹത്തിന് ഒരു നിര്‍മ്മാണ സൈറ്റില്‍ എനിക്ക് ജോലി ലഭിച്ചു. പക്ഷേ എനിക്ക് ശമ്പളം 100 ദിര്‍ഹം അല്ലെങ്കില്‍ 50 ദിര്‍ഹം മാത്രമാണ് ലഭിച്ചത്- 24 കാരനായ പരാതിക്കാരന്‍ പറഞ്ഞു.
ശമ്പളം നല്‍കുന്നത് സംബന്ധിച്ചാണ് പ്രതികളിലൊരാളുമായി തര്‍ക്കമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. 'സൈറ്റില്‍ ജോലി ചെയ്യുന്നതിനുള്ള മുഴുവന്‍ പണവും ലഭിച്ചില്ലെങ്കില്‍ താന്‍ പോലീസിനെ വിളിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചതിനാലാണ് പരാതിക്കാരനെ ആക്രമിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 19 ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു ഇത്. രണ്ട് പ്രതികളും മറ്റ് ആളുകളും എന്നെ അല്‍ റഫയിലെ ഒരു കെട്ടിടത്തിനുള്ളില്‍ വലിച്ചിഴച്ചു. അവര്‍ എന്നെ മാരകമായി തല്ലി. 27 കാരനായ പ്രതി എന്നെ ഇരുമ്പ് വടികൊണ്ട് അടിച്ചു- പരാതിക്കാരന്‍ പറഞ്ഞു.
പോലീസിന്റെ സഹായം തേടാന്‍ ശ്രമിച്ചാല്‍ നഗ്ന ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പ്രതികളെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന്‍ അന്വേഷണത്തിനിടെ, പരാതിക്കാരനെ ആക്രമിച്ചതായി പ്രതികള്‍ സമ്മതിച്ചു. ഫെബ്രുവരി 23 ന് കേസില്‍ കോടതി വിധി പുറപ്പെടുവിക്കും.

 

Latest News