ദുബായില്‍ ഒമ്പതാമത്തെ കൊറോണ കേസ്

ദുബായ് - യു.എ.ഇയില്‍ ഒമ്പതാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ്  കൊറോണ വൈറസിന്റെ പുതിയ കേസ് ഞായറാഴ്ച പ്രഖ്യാപിച്ചത്. 37 കാരനായ ചൈനക്കാരനാണ് രോഗി. നില ഗുരുതരമല്ലെന്ന് മന്ത്രാലയം അറിയിച്ചു.
ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍  മൂന്ന് കേസുകളില്‍ രോഗികള്‍ സുഖം പ്രാപിച്ചു. ശേഷിക്കുന്ന ആറ് കേസുകളില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ ഫിലിപ്പിനോയും ബാക്കിയുള്ളവര്‍ ചൈനീസ് പൗരന്മാരുമാണ്. തീവ്രപരിചരണത്തിലിരിക്കെ എല്ലാ കേസുകളും തൃപ്തികരമാണെന്ന് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു.

 

Latest News