ഷാര്‍ജ- പൗരത്വത്തിന്റെ പേരില്‍ ഇന്ത്യയില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ആയിരം കള്ളങ്ങള്‍ ആവര്‍ത്തിച്ച് നടപ്പാക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷാര്‍ജയില്‍ ഇന്‍കാസ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നടപ്പാക്കുന്ന അപകടകരമായ സാഹചര്യമാണ് ഇന്ത്യയില്‍. ഇതിനെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി എതിര്‍ക്കും. കോണ്‍ഗ്രസ് പാര്‍ട്ടി ഉള്ളിടതോളം കാലം, ഒരാള്‍ക്കും പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്‍കാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവന്‍ വാഴശേരി അധ്യക്ഷത വഹിച്ചു. മംഗലാപുരം നോര്‍ത്ത് മുന്‍ എം.എല്‍.എ മൊയ്തീന്‍ ബാവ, ദുബായ് കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ഇന്‍കാസ് യു.എ.ഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഷാര്‍ജ ഇന്‍കാസ് പ്രസിഡന്റ് വൈ.എ.റഹിം, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍, ട്രഷറര്‍ കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.






