വ്യാജ പാസ്‌പോര്‍ട്ട് കേസ്; നൈജീരിയന്‍ ഫുട്‌ബോള്‍താരം കോഴിക്കോട്ട് അറസ്റ്റില്‍


കോഴിക്കോട്- വ്യാജപാസ്‌പോര്‍ട്ട് കേസില്‍ നൈജീരിയന്‍ ഫുട്‌ബോള്‍ താരം അറസ്റ്റില്‍. നാഗ്പൂര്‍ പോലിസാണ് റോയല്‍ ട്രാവല്‍സ് ടീം താരം ഓകെ ഇമ്മാനുവല്‍ ഉക്കാച്ചിയെ അറസ്റ്റ് ചെയ്തത്. 2015ലാണ് വ്യാജപാസ്‌പോര്‍ട്ടുമായി ഇമ്മാനുവല്‍ ഉക്കാച്ചി  നാഗ്പൂരില്‍ അറസ്റ്റിലായത്. ജാമ്യത്തില്‍ ഇറങ്ങിയ താരം വിചാരണ സമയത്ത് കോടതിയില്‍ ഹാജരായില്ല. ഇതേതുടര്‍ന്ന് നാഗ്പൂരിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

കോഴിക്കോടുള്ള റോയല്‍ ട്രാവല്‍സ് ടീമില്‍ താരം കളിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാഗ്പൂര്‍ പോലിസ് നേരിട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം തന്റെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് ഇപ്പോള്‍ കൈവശമുണ്ടെന്നും ഇത് ഉപയോഗിച്ച് കോഴിക്കോട് പലതവണ മാച്ചുകളില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ടെന്നും താരം പറഞ്ഞു. അദേഹത്തെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ ശേഷം നാഗ്പൂരിലേക്ക് പോലിസ് കൊണ്ടുപോയി.
 

Latest News