മാലിന്യം വലിച്ചെറിഞ്ഞാല്‍ കുടുങ്ങും

ദുബായ്- വാഹനങ്ങളില്‍നിന്നു മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടാന്‍ കര്‍ശന നടപടിയുമായി പോലീസ്. എല്ലാ എമിറേറ്റുകളിലും നിരീക്ഷണം ശക്തമാക്കും. നിയമലംഘകര്‍ക്കു 1,000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറ് ബ്ലാക് പോയന്റുമാണു ശിക്ഷ. സിഗരറ്റ് കുറ്റിയോ ടിഷ്യൂ പേപ്പറോ വലിച്ചെറിഞ്ഞാല്‍പോലും ഇതു ബാധകമാണ്. നിയമം ലംഘിച്ച 355 പേരെ കഴിഞ്ഞവര്‍ഷം പിടികൂടിയതായി അബുദാബി പോലീസ് വ്യക്തമാക്കി.
മാലിന്യങ്ങള്‍ നിക്ഷേപിക്കാനും നിര്‍മാര്‍ജനത്തിനും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവെക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 

Latest News