കുവൈത്ത് റെഡ് ക്രസന്റ് സേവനം വ്യാപിപ്പിക്കുന്നു

കുവൈത്ത് സിറ്റി- ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സേവനവുമായി കുവൈത്ത് റെഡ് ക്രസന്റ്  സൊസൈറ്റി. മാനുഷിക സേവനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതിയെന്നു പ്രസിഡന്റ് ഡോ. ഹിലാല്‍ അല്‍ സായര്‍ പറഞ്ഞു. ലബനനിലും ജോര്‍ദാനിലും തുര്‍ക്കിയിലുമുള്ള സിറിയന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ക്കു പുറമേ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഗാസ, യെമന്‍, ഇറാഖ്, ശ്രീലങ്ക എന്നിവിടങ്ങളിലൊക്കെ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ആവശ്യക്കാര്‍ക്കു വൈദ്യസഹായം നല്‍കിയിട്ടുണ്ട്.
ജോര്‍ദാനില്‍ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ വൈദ്യ സംഘം സേവനം തുടരുന്നുന്നതായും അദ്ദേഹം പറഞ്ഞു.

 

Latest News