ദുബായില്‍ കാറിടിച്ച് ഇ- സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്

ദുബായ്- അല്‍ഖൂസ് അല്‍ സര്‍കാല്‍ അവന്യുയില്‍ ഇ-സ്‌കൂട്ടര്‍, ടാക്‌സിയുമായി കൂട്ടിയിടിച്ച്  യാത്രക്കാരിക്കു പരുക്ക്.  വ്യാഴാഴ്ചയാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ അലക്ഷ്യമായി റോഡ് ക്രോസ്സ് ചെയ്തതാണ് അപകടകാരണം.
ദുബായില്‍ ഇ- സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.  കാല്‍നടയാത്രക്കാര്‍ക്കു ഭീഷണി സൃഷ്ടിക്കുന്നതു കണക്കിലെടുത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും മിക്കവരും പാലിക്കാറില്ല.  ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക പാതകള്‍ വേണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തി ഭാവി നടപടികള്‍ക്കു രൂപം നല്‍കും.

 

Latest News