Sorry, you need to enable JavaScript to visit this website.

പനീര്‍സെല്‍വത്തിന്റെ അയോഗ്യത; ഡിഎംകെയുടെ ഹര്‍ജി സുപ്രിംകോടതി തള്ളി

ചെന്നൈ- തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ അയോഗ്യത ത്വരിതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. പനീര്‍ശെല്‍വം അടക്കം 11 എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ചാണ് ഹരജി നല്‍കിയത്.സ്പീക്കര്‍ ഇവരെ അയോഗ്യരാക്കുന്ന നടപടി മന:പൂര്‍വ്വം വൈകിപ്പിക്കുന്നതായി ഇവര്‍ ഹരജിയില്‍ ആരോപിച്ചു.

അതേസമയം എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച് നടപടികള്‍ പുരോഗമിച്ച് വരുന്നതായി അഡ്വക്കറ്റ് ജനറല്‍ സുപ്രിംകോടതിയെ അറിയിച്ച സാഹചര്യത്തിലാണ് നടപടി. സമയബന്ധിതമായി സ്പീക്കര്‍ തീരുമാനം എടുക്കണമെന്ന് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. 2017ല്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ പനീര്‍ശെല്‍വം അടക്കമുള്ള വിമത എംഎല്‍എമാര്‍ എടപ്പാടി പളനിസ്വാമിക്ക് എതിരെ വോട്ട് ചെയ്തിരുന്നു. 

Latest News