ചങ്ങലകള്‍തന്നെ നിങ്ങളോട് പോരാടും; ആസാദി ഗാനവുമായി സിദ്‌റ- video

മഞ്ചേരി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഉര്‍ദു കവി ഹഫീസ് മെറാത്തിയുടെ ഗസലുമായി പ്രശസ്ത ഗായിക സിദ്‌റത്തുല്‍ മുന്‍തഹ.

ചങ്ങലകള്‍ കൊണ്ട് ഒരു സമൂഹത്തെ നിങ്ങള്‍ക്ക് തളക്കാന്‍ കഴിയില്ല... കുറച്ചു കഴിയുമ്പോള്‍ നിങ്ങള്‍ തളക്കുന്ന ചങ്ങലകള്‍ തന്നെ നിങ്ങളോട് പോരാടും.
സിദ്‌റയും അബ്ദുല്‍ ഹിഷാമും ഇഹ്‌സാനും പാടിയ ഗാനം മഞ്ചേരിയില്‍ റിലീസ് ചെയ്തു. ബയാനുസ്സമാനാണ് നിര്‍മാണം. റെക്കോര്‍ഡിംഗ്- ഇമാം മജ്ബൂര്‍ (എസ്.എം. സ്റ്റുഡിയോ).

 

 

Latest News