ദുബായ്- ലോക പ്രശസ്ത ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് യു.എ.ഇ.യുടെ ഗോള്‍ഡ് കാര്‍ഡ് വിസ ലഭിച്ചു.
യുവന്റ്‌സിന്റെ താരമാണ് ഇപ്പോള്‍ പോര്‍ച്ചുഗല്‍ കളിക്കാരനായ താരം. ദുബായിലെ സ്ഥിരം സന്ദര്‍ശകനായ റൊണാള്‍ഡോക്ക് ഇതോടെ സ്ഥിര താമസാനുമതി രേഖയായി. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും താമസരേഖ പുതുക്കി നല്‍കുന്നതാണ് ഗോള്‍ഡ് കാര്‍ഡ്.
ദുബായ് ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ് പ്രസിഡന്റ് ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍നിന്നാണ് റൊണാള്‍ഡോ വിസ ഏറ്റുവാങ്ങിയത്. ശൈഖ് ഹംദാന്‍ അടക്കുള്ള ഭരണാധികാരികളുടെ പ്രിയ സുഹൃത്ത്കൂടിയാണ് ക്രിസ്റ്റ്യാനോ. 2019 ഡിസംബറില്‍ ദുബായ് ഗ്ലോബ് സോക്കര്‍ അവാര്‍ഡ് നേടിയ താരം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യു.എ.ഇയിലെ പതിവ് സന്ദര്‍ശകനാണ്.