Sorry, you need to enable JavaScript to visit this website.

വിമാനം തെന്നിമാറിയ സംഭവം; രണ്ട്  പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂദല്‍ഹി-സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ രണ്ട് പൈലറ്റുമാരെ സസ്‌പെന്റ് ചെയ്തു. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ന്ന സംഭവത്തിലാണ് പൈലറ്റുമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഡിജിസിഎയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
ഒക്ടോബര്‍ 31ന് മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ രണ്ട് പൈലറ്റുമാരെയാണ് സസ്‌പെന്റ് ചെയ്തത്. നാല് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.  
ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ് കൃത്യമായി നടക്കാതെ വന്നതോടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങുകയായിരുന്നു. ഇതിനിടെയാണ് റണ്‍വേ ലൈറ്റുകള്‍ തകര്‍ന്നത്. ശേഷം പൈലറ്റുമാര്‍ക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വിശദീകരണത്തില്‍ തൃപ്തിയില്ലാതെ വന്നതോടെ ആണ് പൈലറ്റുമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ തീരുമാനിച്ചത്.

Latest News