ദുബായ് സ്വകാര്യ സ്‌കൂളുകള്‍ ഇക്കൊല്ലം ഫീസ് കൂട്ടില്ല

ദുബായ്- പുതിയ അക്കാദമിക വര്‍ഷത്തില്‍ ഫീസ് കൂട്ടുന്നതില്‍നിന്ന് സ്വകാര്യ വിദ്യാലയങ്ങളെ സര്‍ക്കാര്‍ തടഞ്ഞു. ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയത്.
വാര്‍ഷിക വിദ്യാഭ്യാസ ചെലവു സൂചിക മൈനസ് 2.35 ലാണെന്ന് കഴിഞ്ഞ ദിവസം ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ദുബായില്‍ 72 പുതിയ സ്‌കൂളുകള്‍ തുറന്നിരുന്നു. 70,000 പുതിയ വിദ്യാര്‍ഥികളാണ് ഇതിലൂടെ എത്തിയത്.

 

Latest News