Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷമെത്തിയത് 1.85 ലക്ഷം വിദേശികള്‍

കുവൈത്ത് സിറ്റി - കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ 1,85,950 വിദേശികള്‍ പുതുതായി എത്തി. അതേസമയം 1,45,211 വിദേശികള്‍ ഒരു വര്‍ഷത്തിനിടെ വീസ റദ്ദാക്കി തിരിച്ചുപോയതായും മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. 1,01,955 പേര്‍ ഇഖാമ പുതുക്കിയിട്ടുണ്ട്. രാജ്യത്തെ തൊഴില്‍ വിപണിയില്‍ വിദേശികളുടെ എണ്ണം 16,59,000 ആയെന്ന് അതോറിറ്റിയിലെ തൊഴില്‍കാര്യവിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുതവ പറഞ്ഞു.
വിദേശികളില്‍ 68 ശതമാനം (11,35,000) സ്വകാര്യ മേഖലയിലാണ്. 4,31,000 വിദേശികള്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നു. 91,000 വിദേശികള്‍ വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നു. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 71559 ആണ്. വരില്‍ 12000 പേര്‍ സര്‍ക്കാര്‍ കരാര്‍ കമ്പനികളിലും 55000 പേര്‍ സ്വകാര്യ സ്ഥാപനങ്ങളിലും. 4000 ആളുകള്‍ വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നതായും അല്‍ മുതവ പറഞ്ഞു.

 

Latest News