ന്യൂദല്‍ഹി- ദല്‍ഹിയിലെ ജ്വാലാപുരിയില്‍ വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാണ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് തീപിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള ഫാക്ടറിയുടെ താഴത്തെ നിലയിലാണ് തീപടര്‍ന്നത്. മുകളിലേക്കുള്ള സ്റ്റെയര്‍കേസിലൂടെ തീ വ്യാപിച്ചുവെന്നാണ് വിവരം. 26 ഫയര്‍യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കല്‍ ശ്രമങ്ങള്‍ നടത്തി.ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം നാശനഷ്ടങ്ങളുടെ പ്രാഥമിക വിവരവും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Delhi: 26 fire tenders present at the spare parts factory in Mundka, where a fire has broken out. https://t.co/O8XY1gDSss pic.twitter.com/sidhMphqdo
— ANI (@ANI) February 13, 2020






