പ്രവൃത്തി ദിനം ആഴ്ച്ചയില്‍ അഞ്ച് മാത്രം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസം ആഴ്ച്ചയില്‍ അഞ്ച് ആക്കി കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭ യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി 29 മുതല്‍ തീരുമാനം  പ്രാബല്യത്തില്‍ വരും.

നിലവില്‍ രാജസ്ഥാന്‍, ബീഹാര്‍, പഞ്ചാബ്, ദല്‍ഹി, തമിഴ്‌നാട് എന്നീസംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനി ഞായര്‍ ദിവസങ്ങള്‍ അവധിയാണ്. ഇത് പിന്തുടര്‍ന്നാണ് മഹാരാഷ്ട്രയും തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

നിലവില്‍ മാസത്തിലെ രണ്ടും നാലും ശനിയാഴ്ച്ചകളില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് അവധിയായതിനാല്‍ തത്വത്തില്‍ മാസം രണ്ട് അധിക അവധി മാത്രമേ ഇതുകൊണ്ട് ഉണ്ടാവുന്നുള്ളൂ.  22 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്ത് ആകെയുള്ളത്.    

ജീവനക്കാര്‍ക്ക് നിലവിലുള്ള പ്രവൃത്തി ദിവസങ്ങള്‍ 288 ല്‍നിന്ന് 264 ആയി വെട്ടിച്ചുരുക്കും. അതേസമയം പ്രവൃത്തി സമയം ദിവസം ഏഴ്മണിക്കൂര്‍ 15  മിനിറ്റ് എന്നത് എട്ട് മണിക്കൂറായി ഉര്‍ത്തും.

Latest News