പാത്രിയര്‍ക്കീസ് ബാവാക്ക് ദുബായില്‍ സ്വീകരണം

ദുബായ്- രണ്ടു ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനായി എത്തിയ ആഗോള സുറിയാനി സഭ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കും സംഘത്തിനും ദുബായ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.
ഐസക്ക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, വികാരി ഫാ. പി പി മത്തായി, സെക്രട്ടറി ജോര്‍ജ്ജ് ജേക്കബ്, കമാണ്ടര്‍ തോമസ് ദാസ്, ട്രസ്റ്റി സഞ്ജീവ് വര്‍ഗീസ്, സരിന്‍ ചീരന്‍, വിബിന്‍ വില്‍സണ്‍, ഡെബിന്‍ ബെന്നി, ഭദ്രാസന കൗണ്‍സിലിന് വേണ്ടി പൗലോസ് കളിയമ്മേളില്‍ കോര്‍എപ്പിസ്‌കോപ്പ, സണ്ണി എം ജോണ്‍, ഐപ്പ് സി കുരിയന്‍ എന്നിവര്‍ ചേര്‍ന്ന് ബാവായെ സ്വീകരിച്ചു.

 

Latest News