ഫീസ് അടക്കാത്ത കുട്ടികളെ സ്‌കൂള്‍ ജിംനേഷ്യത്തില്‍ പൂട്ടിയിട്ടു

ദുബായ്- ഖിസൈസിലെ സ്‌കൂളില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ വിദ്യാര്‍ഥികളെ പൂട്ടിയിട്ടതായി പരാതി.   ക്ലാസില്‍ നിന്ന് കുട്ടികളെ വിളിച്ചുവരുത്തി ജിംനേഷ്യത്തിനകത്ത് പൂട്ടിയിട്ടു എന്നാണ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ഡിഎ)ക്ക് ലഭിച്ച പരാതി.
കഴിഞ്ഞ സ്‌കൂള്‍ പ്രവൃത്തി ദിവസമായിരുന്നു സംഭവം. ഇതു കണ്ട് മറ്റു ചില വിദ്യാര്‍ഥികള്‍ തങ്ങളുടെ സഹപാഠികളെ സ്‌കൂളില്‍ പൂട്ടിയിട്ടതായി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ഖിസൈസ് പോലീസും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും സ്‌കൂളിലേക്ക് പാഞ്ഞെത്തി. ഇവര്‍ സ്‌കൂളില്‍ ബഹളം വച്ചതായും റിപ്പോര്‍ട്ടുണ്ട്. കെ.എച്ച്.ഡി.എയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

 

Latest News