ദുബായ്- ദുബായിലെ പ്രമുഖ ഹോം ഹെൽത്ത് കെയർ സെന്ററിലേക്ക് ഹോം നഴ്‌സായി വനിതാ നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. 25നും 40 നും മദ്ധ്യേ പ്രായമുള്ള ബി.എസ്.സി വനിതാ നഴ്‌സുമാർക്ക് രജിസ്റ്റർ ചെയ്യാം. രണ്ടു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 4,000 യു.എ.ഇ ദിർഹം (ഏകദേശം 77,600 രൂപ)വരെ. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ [email protected] ൽ സമർപ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക: ടോൾ ഫ്രീ നമ്പർ - 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം). അവസാന തിയതി 2020 ഫെബ്രുവരി 25.






