Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദ് എയർപോർട്ടിൽ യു.എസ് എംബസി സംഘത്തിന്റെ സന്ദർശനം

റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ട് ജവാസാത്ത് വിഭാഗം അമേരിക്കൻ എംബസി സംഘം സന്ദർശിച്ചു. യു.എസ് എംബസിയിലെ അമേരിക്കൻ സിറ്റിസൻ സർവീസസ് വിഭാഗം മേധാവി എലിസബത്ത് പെരറ്റ്, അമേരിക്കൻ സിറ്റിസൻ സർവീസസ് വിഭാഗം സൂപ്പർവൈസർ മുഹമ്മദ് രിസ്ഖ് എന്നിവർ അടങ്ങിയ സംഘമാണ് റിയാദ് എയർപോർട്ട് ജവാസാത്ത് വിഭാഗം സന്ദർശിച്ചത്. കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ട് ജവാസാത്ത് മേധാവി കേണൽ അബ്ദുൽ അസീസ് അൽജുദൈഇയും അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ വൻദാൻ ബിൻ സഅദി അൽഉതൈബിയും റിയാദ് എയർപോർട്ട്‌സ് കമ്പനി ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് അൽസ്വായിഗും ചേർന്ന് അമേരിക്കൻ എംബസി സംഘത്തെ സ്വീകരിച്ചു. 
റിയാദ് എയർപോർട്ട് ജവാസാത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഓൺഅറൈവൽ ടൂറിസ്റ്റ് വിസ നടപടിക്രമങ്ങളെ കുറിച്ചും സംഘം അന്വേഷിച്ചറിഞ്ഞു. യാത്രക്കാരുടെ നടപടിക്രമങ്ങളുടെ പൂർത്തീകരണവും അവർക്ക് നൽകുന്ന സേവനങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിന് റിയാദ് എയർപോർട്ട് ജവാസാത്ത് ഓഫീസുകളും ആഗമന, നിർഗമന ടെർമിനലുകളിലെ ജവാസാത്ത് കൗണ്ടറുകളും യു.എസ് എംബസി സംഘം സന്ദർശിച്ചു.
 

Tags

Latest News