മരണം സ്വയം വരിച്ച യുവനടി  

സുബർണ ജാഷ്

ബംഗാളി നടി സുബർണ ജാഷ് (23) ജീവനൊടുക്കി. ബർദ്വാനിലെ സ്വവസതിയിൽ വെച്ച് ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ വിഷാദ രോഗിയായിരുന്നുവെന്നാണ് വിവരം. ബർദ്വാൻ സ്വദേശിയായ നടി പഠനത്തിനായി കൊൽക്കത്തയിലായിരുന്നു. ഏറെ നാളുകളായി സിനിമയിൽ നല്ലൊരു റോൾ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു. പഠനത്തിനിടയിലും അനേകം ഓഡിഷനുകളിൽ പങ്കെടുത്തുകൊണ്ടിരുന്നു. ചെറിയ റോളുകളിൽ ചില ടി.വി സീരിയലുകളിൽ അവസരം ലഭിച്ചു. മയൂർപംഘി എന്ന സീരിയലിൽ നായികയുടെ സുഹൃത്തായി അഭിനയിച്ചിരുന്നു. എന്നാൽ നല്ല അവസരങ്ങൾ ഒന്നും തന്നെ കൈവന്നില്ല. കുറച്ചു നാളുകളായി വിഷമത്തിലായിരുന്ന നടി വീട്ടിലേക്ക് മടങ്ങിയിരുന്നു. മുറിക്കകത്തെ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. 

Latest News